ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ ‘ഗുലാൽ’ എന്ന ചിത്രത്തിലെ വേഷം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടിയും മോഡലുമായ തേജസ്വിനി കോൽഹാപുരെ. കഥാപാത്രത്തിന് പ്രാധാന്യമില്ലാതിരുന്നതും ചിത്രത്തിൽ നഗ്നയായി അഭിനയിക്കണമെന്ന നിബന്ധനയുമാണ് ഓഫർ വേണ്ടെന്നുവെക്കാൻ കാരണമെന്ന് തേജസ്വിനി പറഞ്ഞു. 2009-ലാണ് ‘ഗുലാൽ’ പുറത്തിറങ്ങിയത്. അനുരാഗ് തനിക്ക് ചിത്രത്തിന്റെ തിരക്കഥ നൽകി വായിക്കാൻ ആവശ്യപ്പെടുകയും സിനിമയുടെ ഭാഗമാകാൻ പറയുകയും ചെയ്തിരുന്നുവെന്ന് തേജസ്വിനി ഓർത്തെടുത്തു. എന്നാൽ സ്ത്രീ കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും നഗ്നയായി അഭിനയിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയപ്പോൾ ഹിന്ദി സിനിമയിൽ അങ്ങനെ Read More…

