ഗാസിയാബാദ്: ബലാത്സംഗക്കേസില്‍ ജാമ്യത്തിൽ ഇറങ്ങിയ പ്രതിക്ക് വൻ സ്വീകരണം നൽകിയ സംഭവം വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഹിന്ദു യുവ വാഹിനിയുടെ മുൻ ഭാരവാഹിയായ സുശീൽ പ്രജാപതിയെ മാലയിട്ടും തോളിലേറ്റിയുമാണ് അനുയായികൾ രാജകീയമായി സ്വീകരിച്ചത്. വെള്ള വസ്ത്രമണിഞ്ഞ്, കഴുത്തിൽ ജമന്തിപ്പൂമാലകളിട്ട് നിൽക്കുന്ന പ്രജാപതിയുമായി ഒരു സംഘം ആളുകൾ റോഡിലൂടെ പ്രകടനം നടത്തുകയും ചെയ്തു. ഇയാളുടെ അനുയായികൾ തോളിലിരുത്തി മുദ്രാവാക്യങ്ങൾ വിളിച്ചും പരസ്പരം കൈകൊടുത്തുമാണ് വിജയറാലി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Read More…

