അധ്യാപികയോ ഐ.എ.എസ് ഉദ്യോഗസ്ഥയോ ആകുന്നതിന് മുൻപ് സ്ത്രീകൾ ആദ്യം നല്ലൊരു അമ്മയാകാൻ ശ്രദ്ധിക്കണമെന്ന ഉപദേശവുമായി ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കാൻപൂർ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ബിരുദദാന ചടങ്ങിലാണ് ഔദ്യോഗിക ജീവിതം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥിനികളോട് സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ സംസാരിച്ചത്. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയോ അധ്യാപികയോ ഒക്കെയാകുന്നതിന് മുൻപ്, ആദ്യം നല്ലൊരു അമ്മയാകാൻ ശീലിക്കണമെന്നാണ് ആനന്ദിബെൻ പട്ടേൽ പറഞ്ഞത്. വീട്ടിൽ എങ്ങനെ ആഹാരം പാചകം ചെയ്യണമെന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ മാറ്റിവെച്ചുകൊണ്ടാവരുത് ഔദ്യോഗിക Read More…

