കേരളത്തിലെ വനപ്രദേശത്തോട് ചേര്ന്നുകിടക്കുന്നവരുടെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നായി വന്യജീവി ആക്രമണം മാറിയിട്ടുണ്ട്. എന്നാല്‍ സമാന ഭൂമിശാസ്ത്രമുള്ള ബംഗാളിലെ അലിപൂര്‍ദുവാര്‍ ജില്ലയിലെ പന്‍ബാരി വനഗ്രാമത്തിന് ബംഗാള്‍ സര്‍ക്കാര്‍ ആനയ്ക്ക് ദോഷമുണ്ടാകാതെ അവയെ കാട്ടിലേക്ക് തിരിച്ചു തുരുത്തുന്ന വിദ്യയുടെ പേരില്‍ പുരസ്ക്കാരം നല്‍കിയിരിക്കുകയാണ്. മൃഗങ്ങള്‍ക്ക് വലിയ ദോഷം വരുത്താതെ ആനകളില്‍ നിന്ന് തങ്ങളുടെ പ്രദേശത്തെ സംരക്ഷിക്കാന്‍ ഇവര്‍ സ്ഥാപിച്ച സോളാര്‍ വേലി പദ്ധതിക്കാണ് പുരസ്ക്കാരം. അലിപുര്‍ദുവാര്‍ 2 ബ്ലോക്കിലും ബക്സ ടൈഗര്‍ റിസര്‍വിന് സമീപവുമാണ് പന്‍ബാരി. കേരളത്തിലേത് പോലെ ആന Read More…

