Featured Good News

മരണമുഖത്തുനിന്ന് അപരിചിതനെ രക്ഷിച്ച മലയാളി പെൺകൊടികൾക്ക് കൈയടി! ഹർഷ ഗോയങ്കയുടെ ബിഗ് സല്യൂട്ട്!

ഗതാഗതക്കുരുക്കിൽപ്പെട്ട് ഹൃദയാഘാതം സംഭവിച്ച അപരിചിതനായ ഒരാളുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച മലയാളി നേഴ്സ്മാര്‍ക്ക് വ്യവസായി ഹർഷ ഗോയങ്കയുടെ അഭിനന്ദനം. കഴിഞ്ഞ മാസമാണ് എറണാകുളം ജില്ലയിലെ കാലടി പാലത്തിന് സമീപം സംഭവം നടന്നത്. അങ്കമാലി എൽ. എഫ്. ആശുപത്രിയിലെ നഴ്സായ അഞ്ജലി ബൈജുവും നഴ്സിംഗ് വിദ്യാർത്ഥിനിയായ ആർദ്ര രാജും ബസിൽ യാത്ര ചെയ്യുമ്പോഴാണ് കാറിനുള്ളിൽ ഒരാൾ കുഴഞ്ഞുവീഴുന്നത് കണ്ടത്. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ ഇരുവരും ഉടൻതന്നെ ബസിൽ നിന്നിറങ്ങി സഹായത്തിനെത്തുകയായിരുന്നു. തങ്ങളുടെ മെഡിക്കൽ പരിശീലനം ഉപയോഗിച്ച് അഞ്ജലിയും Read More…