മഹാരാഷ്ട്രയിലെ ഗോണ്ടിയ റെയിൽവേ സ്റ്റേഷനിൽ അപസ്മാരത്തെത്തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ യാത്രക്കാരനെ റെയിൽവേ സംരക്ഷണ സേനയിലെ (ആർ.പി.എഫ്) വനിതാ കോൺസ്റ്റബിൾ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ദീപിക ബിസെൻ എന്ന കോൺസ്റ്റബിളാണ് യാത്രക്കാരനെ ട്രെയിനിനടിയിലേക്ക് വീഴാതെ വലിച്ചുമാറ്റി വലിയൊരു ദുരന്തം ഒഴിവാക്കിയത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള അപകടകരമായ വിടവിലേക്ക് ഇയാൾ വീഴുന്നത് തടയാൻ ഇവരുടെ വേഗത്തിലുള്ള ഇടപെടലിലൂടെ സാധിച്ചു. സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞ ഈ സംഭവം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ വഹിക്കുന്ന Read More…

