Oddly News

1,200 വര്‍ഷത്തെ പഴക്കമുള്ള ശവകുടീരം ; മനുഷ്യബലിയ്‌ക്കൊപ്പം കണ്ടെത്തിയത് സ്വര്‍ണ്ണനിധിയും

പനാമയില്‍ 1,200 വര്‍ഷത്തെ പഴക്കമുള്ള ശവകുടീരം കണ്ടെത്തിയിരിയ്ക്കുകയാണ് പുരാവസ്തു ഗവേഷകര്‍. കോക്ലെ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഇപ്പോള്‍ ഖനനം നടക്കുന്ന എല്‍ കാനോ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്, പനാമ സിറ്റിയില്‍ നിന്ന് ഏകദേശം 100 മൈല്‍ തെക്കുപടിഞ്ഞാറാണ്. ഗവേഷകര്‍ കണ്ടെത്തിയ ശവകുടീരത്തേക്കാള്‍ അതില്‍ കണ്ടെത്തിയ സ്വര്‍ണ്ണമാണ് പുരാവസ്തു ഗവേഷകരുടെ കണ്ണ് തള്ളിച്ചത്. ശവകുടീരം പ്രാദേശിക കോക്ലെ സംസ്‌കാരത്തില്‍ നിന്നുള്ള ഒരു പ്രധാന മേധാവിയുടേത് ആയിരിക്കാമെന്ന് എല്‍ കാനോ ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. അടക്കം ചെയ്യപ്പെട്ട വ്യക്തിക്ക് 30 Read More…