തൃശൂർ: സ്വർണഖനിയിൽ നിന്ന് നേരിട്ട് സ്വർണ്ണക്കട്ടികൾ കൊണ്ടുത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആളുകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ‘കെ.ജി.എഫ് സ്വാമി’ പിടിയിൽ. പത്തനംതിട്ട മാധവമംഗലം മനാഴിയിൽ വീട്ടിൽ ഷാജി (61) എന്നയാളെയാണ് കൊടുങ്ങല്ലൂരിൽ വെച്ച് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്വര്‍ണഖനിയുടെ കഥ പറയുന്ന ഹിറ്റ് സിനിമ കെ.ജി.എഫുമായി ബന്ധപ്പെടുത്തിയാണ് ഷാജിയ്ക്കു കെ.ജി.എഫ്. സ്വാമി എന്ന പേരു വീണത്. കൊടുങ്ങല്ലൂർ ഉഴവത്ത്കടവിൽ ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പോലീസ് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് പ്രതി വലയിലായത്. ആളുകളെ കബളിപ്പിക്കാൻ സൂക്ഷിച്ചിരുന്ന Read More…

