Crime

‘പപ്പാ, എന്നോട് ക്ഷമിക്കണം…; 50 തവണ ശ്രമിച്ചു, സർക്കാർ ജോലി ലഭിച്ചില്ല’, ബി.ടെക്‌ സ്വര്‍ണമെഡല്‍ ജേതാവ്‌ ജീവനൊടുക്കി

ലഖ്‌നൗ: സർക്കാർ ജോലി ലഭിക്കാത്തതിലുള്ള കടുത്ത മാനസികവിഷമത്തെ തുടർന്ന് 23 വയസുകാരനായ ബിടെക് സ്വർണ മെഡൽ ജേതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. കാൺപൂർ ഗോവിന്ദ് നഗർ സ്വദേശിയായ ആനന്ദ് ആണ് ജീവനൊടുക്കിയത്. ”പപ്പാ, എന്നോട് ക്ഷമിക്കണം, ഒരു സർക്കാർ ജോലിക്കായി ഞാൻ അമ്പതോളം തവണ ശ്രമിച്ചെങ്കിലും ഒന്നിനും വിജയിക്കാനായില്ല” എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ 2024-ൽ കാൺപൂരിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഒന്നാം റാങ്കോടെയാണ് ആനന്ദ് ബിടെക് വിജയിച്ചത്. Read More…