Crime

‘കുഞ്ഞിന്റെ വായില്‍ കല്ല് തിരുകിയത് അവിഹിതബന്ധത്തില്‍ പിറന്നതുകൊണ്ട്’; അമ്മയുടെ മൊഴി

ജനിച്ചയുടന്‍തന്നെ കുഞ്ഞിന്റെ വായില്‍ കല്ലുതിരുകി, ചുണ്ടില്‍ പശവച്ച് ഒട്ടിച്ച് ഉപേക്ഷിച്ചതിനുകാരണം അവിഹിതബന്ധത്തില്‍ പിറന്നതിനാലാണെന്ന് അമ്മയുടെ മൊഴി. രാജസ്ഥാനിലെ ഭില്‍വാരയിലെ കുറ്റിക്കാട്ടില്‍ രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത അമ്മയേയും മുത്തശ്ശനേയും പൊലീസ് ചോദ്യം ചെയ്തു. 19 ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനേയാണ് കുറ്റിക്കാട്ടില്‍ അതിദാരുണമായ നിലയില്‍ കണ്ടെത്തിയിരുന്നത്. കു‍ഞ്ഞിന്റെ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാനായിരുന്നു ഈ ദുഷ്പ്രവൃത്തി നടത്തിയതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. അവിഹിതബന്ധത്തിലൂടെയാണ് യുവതി ഗര്‍ഭിണിയായിരുന്നതെന്നും കാര്യങ്ങള്‍ മറ്റാരും അറിയാതിരിക്കാനായി പിതാവിനൊപ്പം ബുണ്ടി Read More…