ബീഡ്: ഏകദേശം 200 വർഷങ്ങൾക്ക് ശേഷം കുടുംബത്തിൽ പിറന്ന പെൺകുഞ്ഞിനെ വൻ ആഘോഷങ്ങളോടെ വരവേറ്റ് പാർളിയിലെ ദാഹിഫലെ കുടുംബം. ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ മനോഹരമായി അലങ്കരിച്ച രഥത്തിലാണ് ഘോഷയാത്രയായി വീട്ടിലേക്ക് ആനയിച്ചത്. ശനിയാഴ്ച പാർളിയിൽ നടന്ന അപൂർവ്വമായ ഈ സംഭവം നാട്ടിലെ പ്രധാന ചർച്ചാവിഷയമായി മാറി. വാദ്യമേളങ്ങൾ, പടക്കം പൊട്ടിക്കൽ, അലങ്കാരങ്ങൾ, മധുരപലഹാര വിതരണം എന്നിവയോടെയാണ് കുടുംബം കുഞ്ഞിന്റെ ജനനം ആഘോഷമാക്കിയത്. ഒരു ആൺകുഞ്ഞിന്റെ ജനനത്തെ പരമ്പരാഗതമായി വരവേൽക്കുന്ന അതേ സന്തോഷത്തോടും അഭിമാനത്തോടും കൂടെത്തന്നെ പെൺകുഞ്ഞിന്റെ ജനനവും Read More…

