തമിഴ്നാട്ടിലെ പ്രശസ്തമായ അണ്ണാമലയാർ ക്ഷേത്രത്തിന് സമീപമുള്ള ഇടുങ്ങിയ ‘മോക്ഷ മാർഗ്ഗം’ പാതയിൽ കുടുങ്ങി ഭക്തൻ മരിച്ചതിന് പിന്നാലെ, അവിടെ മുൻപുണ്ടായ മറ്റൊരു അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നു. ഇതോടെ തീർത്ഥാടന കേന്ദ്രത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ദാരുണമായ സംഭവത്തിന് മാസങ്ങൾക്ക് മുൻപ് ഒരു സ്ത്രീ ഇതേ പാറയിടുക്കിൽ കുടുങ്ങി രക്ഷപ്പെടാൻ പാടുപെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അധികൃതർ എന്തുകൊണ്ട് ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ല എന്ന ചോദ്യം ഇപ്പോൾ ഉയരുന്നുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശിയായ Read More…

