ഇന്ത്യൻ അടുക്കളകളിൽ നെയ്യ് കേവലമൊരു പാചകക്കൂട്ടല്ല, മറിച്ച് നമ്മുടെ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്. ദിവസേന മധുരപലഹാരങ്ങളിലും, ചൂട് റൊട്ടിയിലുമെല്ലാം സുഗന്ധവും രുചിയും കൂട്ടാൻ നെയ്യ് ധാരാളമായി ഉപയോഗിക്കാറുണ്ട്. മുതിർന്നവരും അമ്മമാരുമെല്ലാം നെയ്യ് ആരോഗ്യത്തിന് നല്ലതാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ ഈ വിശ്വാസവും, അളവില്ലാത്ത ഉപയോഗവുമാണ് പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ആയുർവേദത്തിലും മറ്റും നെയ്യിന് വലിയ സ്ഥാനമുണ്ട്. എന്നാൽ ഇതിന്റെ പോഷകഗുണങ്ങൾ പരിശോധിച്ചാൽ ഏകദേശം 62 ശതമാനവും പൂരിത കൊഴുപ്പ് (Saturated fat) അടങ്ങിയിട്ടുണ്ടെന്ന് കാണാം. 100 ഗ്രാം Read More…

