റഷ്യൻ സൈന്യം യുക്രെയ്നിലെ തടവുകാർക്കെതിരെ ലൈംഗിക അതിക്രമങ്ങൾ ഒരു ‘യുദ്ധായുധമായി’ ഉപയോഗിക്കുന്നുവെന്ന് ദ വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. യുക്രെയ്നിലെ വനിതകളും പുരുഷന്മാരുമായ സൈനികരെയും സാധാരണക്കാരെയും ലൈംഗികമായി പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിലൂടെ അവരുടെ മനോവീര്യം തകർക്കുകയാണ് റഷ്യ ലക്ഷ്യമിടുന്നത്. അതിജീവിച്ചവർ, യുക്രേനിയൻ പ്രോസിക്യൂട്ടർമാർ, ഐക്യരാഷ്ട്രസഭയുടെ അന്വേഷകർ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2022-ൽ അധിനിവേശം ആരംഭിച്ചതുമുതൽ പ്രധാനമായും പുരുഷ തടവുകാർക്ക് നേരെയാണ് റഷ്യൻ സൈന്യം ഇത്തരം പീഡനങ്ങൾ പ്രയോഗിക്കുന്നത്. 2022-ൽ റഷ്യൻ സൈന്യത്തിന്റെ പിടിയിലായ Read More…

