Health

വിവാഹപൂര്‍വ രക്തപരിശോധന; മാരക ജനിതക രോഗങ്ങളിൽ നിന്ന് ജനിക്കാൻ പോകുന്ന കുഞ്ഞിനെ രക്ഷിക്കാം !

ഇന്ത്യയിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു പാരമ്പര്യ രക്തരോഗമാണ് സിക്കിൾ സെൽ അനീമിയ (അരിവാൾ രോഗം). എന്നാൽ വിവാഹത്തിന് മുൻപോ ഗർഭധാരണത്തിന് മുൻപോ നടത്തുന്ന ഒരു ലളിതമായ രക്തപരിശോധനയിലൂടെ ഈ രോഗം അടുത്ത തലമുറയിലേക്ക് പകരാനുള്ള സാധ്യത കണ്ടെത്താനാകും എന്നതിനെക്കുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല. ഭാവി തലമുറയെ ഇത്തരം ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ വിവാഹത്തിന് മുൻപുള്ള പരിശോധനകൾക്ക് വലിയ പങ്കുണ്ടെന്ന് പൂനെ റൂബി ഹാൾ ക്ലിനിക്കിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം ഡയറക്ടർ ഡോ. വിജയ് രമണൻ വ്യക്തമാക്കുന്നു. Read More…