ലഖ്നൗവിൽ ലിംഗമാറ്റ ശസ്ത്രക്രിയയെച്ചൊല്ലിയുള്ള തർക്കത്തിനിടെ 17 വയസ്സുകാരൻ അമ്മയെ കൊലപ്പെടുത്തി. പെൺകുട്ടിയായി ജീവിക്കാൻ ആഗ്രഹിച്ച കൗമാരക്കാരനെ കുടുംബം അംഗീകരിക്കാൻ മടിച്ചതാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കൗൺസിലിംഗും ഡോക്ടർമാരുടെ ഉപദേശങ്ങളും നൽകിയെങ്കിലും ഇയാളുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. വ്യാഴാഴ്ച ലഖ്നൗവിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യത്തെച്ചൊല്ലി അമ്മയും മകനും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ശസ്ത്രക്രിയക്ക് പകരം കൗൺസിലിംഗ് തുടരാൻ അമ്മ നിർബന്ധിച്ചതാണ് കൗമാരക്കാരനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ താൻ കരുതീയ റെഞ്ച് (wrench) Read More…

