‘ജെൻ സി’ (Gen Z) തലമുറയെക്കുറിച്ചുള്ള പൊതുവായ ധാരണകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ, ഒരു യുവ ജീവനക്കാരിയുടെ വൈകാരികമായ കഥ പങ്കുവെച്ചിരിക്കുകയാണ് സോഹോ (Zoho) സി.ഇ.ഒ ശ്രീധർ വെമ്പു. തൊഴിലിടങ്ങളിലെ ചർച്ചകളിൽ പലപ്പോഴും ഉത്തരവാദിത്തമില്ലാത്തവരെന്നും കഠിനാധ്വാനം ചെയ്യാത്തവരെന്നും വിമർശിക്കപ്പെടുന്നവരാണ് പുതിയ തലമുറ. എന്നാൽ, ഈ യുവതിയുമായുള്ള കൂടിക്കാഴ്ച പ്രചോദനാത്മകമായ ഒരു പുതിയ കാഴ്ചപ്പാടാണ് നൽകിയതെന്ന് അദ്ദേഹം പറയുന്നു. “വ്യത്യസ്ത പ്രായത്തിലുള്ള ധാരാളം ആളുകളെ ഞാൻ കണ്ടുമുട്ടാറുണ്ട്, പ്രായത്തിന്റെ അടിസ്ഥാനത്തിൽ തലമുറകളെ തരംതിരിക്കുന്നത് വലിയ അർത്ഥമുള്ളതായി എനിക്ക് തോന്നുന്നില്ല,” Read More…

