Crime

അപൂർവ്വ ഡോൾഫിനെ പിടികൂടി വീട്ടിലേക്ക് കൊണ്ടുപോയി; വീഡിയോ വൈറലായതോടെ മത്സ്യത്തൊഴിലാളി അറസ്റ്റിൽ- വീഡിയോ

ബീഹാറിലെ സഹർസയിലുള്ള ദർഹാർ പ്രദേശത്ത് കോസി നദിയിൽ നിന്ന് ഗംഗാ ഡോൾഫിനെ പിടിച്ച് വീട്ടിലേക്ക് കൊണ്ടുപോയ മത്സ്യത്തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർ8ണ് അറസ്റ്റ്. ബീരേന്ദ്ര മുഖിയ എന്നയാളാണ് അറസ്റ്റിലായത്. കോസി നദിയിൽ മീൻപിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയ ഗംഗാ ഡോൾഫിനെ തിരികെ വെള്ളത്തിലേക്ക് തുറന്നുവിടുന്നതിന് പകരം ഇയാൾ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഡോൾഫിനെ ബോട്ടിനുള്ളിലാക്കി അതിന്റെ എണ്ണയെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്. വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തതിനെ Read More…