ലോകത്തുടനീളമായി വന്‍ ഹിറ്റായി മാറിയ വണ്ടര്‍ വുമണിന് ഒരു ഭാഗം കൂടി വരാന്‍ സാധ്യതയില്ലെന്ന് സിനിമയുടെ സംവിധായിക പാറ്റി ജങ്കിന്‍സ്. ഇസ്രായേലി സുന്ദരി ഗാല്‍ ഗാഡോട്ടിനെ നായികയാക്കി പാറ്റി ഒരുക്കിയ സിനിമയുടെ രണ്ടു ഭാഗങ്ങളും വന്‍ ഹിറ്റായിരുന്നു. എന്നാല്‍ ഇനി ഒരു ഭാഗം കൂടി ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും പാറ്റി വ്യക്തമാക്കി. ടോക്കിംഗ് പിക്ചേഴ്സ് പോഡ്കാസ്റ്റില്‍ ആയിരുന്നു സംവിധായികയുടെ വെളിപ്പെടുത്തല്‍. വണ്ടര്‍ വുമണ്‍ 3 ഉണ്ടാകുമോയെന്നും ഗാല്‍ ഗാഡോട്ട് അഭിനയിച്ച ചിത്രം സംവിധാനം ചെയ്യാന്‍ അവള്‍ തിരിച്ചെത്തുമോയെന്നുമുള്ള Read More…
Tag: Gal Gadot
ഇസ്രായേലിനെ ന്യായീകരിച്ച് ഒക്‌ടോബര്‍ 7 ന്റെ വീഡിയോകളുമായി ഗാല്‍ ഗാഡോട്ട്
ആയിരങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഗാസയിലെ ആക്രമണത്തില്‍ ലോകമനസ്സാക്ഷി മുഴുവന്‍ ഇസ്രായേലിനെതിരേ തിരിയുമ്പോള്‍ സ്വന്തം നാടിനെ ന്യായീകരിക്കാന്‍ ഹോളിവുഡ് നടി ഗാല്‍ ഗാഡോട്ട് അന്താരാഷ്ട്ര വേദിയിലേക്ക്. ഇസ്രായേലികള്‍ക്ക് നേരെ ഹമാസ് ഒക്‌ടോബര്‍ 7 ന് നടത്തിയ ആക്രമണങ്ങളുടെ 45 മിനിറ്റ് ദൈര്‍ല്യമുള്ള ഡോക്യുമെന്ററി സൃഷ്ടിച്ച് ലോകവേദിയില്‍ എത്തിക്കാനാണ് നീക്കം.നടിയുടെ നേതൃത്വത്തില്‍ വിശ്വവിഖ്യാതരായ ഇസ്രായേലി സംവിധായകരുടേയും സിനിമാപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് നടപടി. ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച് ഒക്‌ടോബര്‍ 7 ന് ഇസ്രായേലി പ്രതിരോധ സേന പകര്‍ത്തിയ ദൃശ്യങ്ങളാണിവ. സെലിബ്രിട്ടികള്‍ അടക്കമുള്ള 120 പേര്‍ Read More…
ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ്; ഹമാസിന് ഗാല്‍ഗാഡോട്ട് അടക്കം 700 പേര്‍ ഒപ്പിട്ട തുറന്ന കത്ത്
ഗാസയില്‍ വ്യോമാക്രണം നൂറുകണക്കിന് മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍ ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ്. ഹമാസിനെ അപലപിച്ചുകൊണ്ട് 700-ലധികം വ്യക്തികള്‍ ഒപ്പിട്ട തുറന്ന കത്തുമായി ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ് രംഗത്തെത്തി. ഗാസയില്‍ ഭീകരസംഘം ബന്ദികളാക്കിയവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം വിനോദ വ്യവസായത്തില്‍ നിന്നുള്ള ആദ്യത്തെ പ്രധാന നീക്കമാണ് കത്ത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് കമ്മ്യൂണിറ്റി ഫോര്‍ പീസ് പുറത്തിറക്കിയ കത്തില്‍ ഗാല്‍ ഗാഡോട്ട്, ജാമി ലീ കര്‍ട്ടിസ്, ക്രിസ് പൈന്‍, മയിം ബിയാലിക്, ലീവ് Read More…
വേദനിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു; ഇസ്രായേല്‍ ആക്രമണത്തില്‍ രൂക്ഷപ്രതികരണവുമായി ഗാല്‍ ഗാഡോട്ട്
ശനിയാഴ്ച ഇസ്രായേല്‍ ഹമാസ് പോരാട്ടം വീണ്ടും തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ രൂക്ഷ പ്രതികരണവുമായി ഹോളിവുഡ്താരം ഗാല്‍ ഗാഡോട്ട്. മാരകമായ സംഘര്‍ഷത്തില്‍ കുടുങ്ങിയ ഇസ്രായേലിലെ നിരപരാധികളെ പിന്തുണച്ചാണ് നടി രംഗത്ത് വന്നിരിക്കുന്നത്. ശനിയാഴ്ച, സംഘര്‍ഷത്തെക്കുറിച്ചുള്ള ഒരു വാര്‍ത്താ ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റ് ചെയ്തായിരുന്നു ഗാഡോട്ടിന്റെ പ്രതികരണം.”പലസ്തീന്‍ സൈനിക ഗ്രൂപ്പായ ഹമാസ് ഗാസയില്‍ കുറഞ്ഞത് 250 ഇസ്രായേലികളെങ്കിലും കൊല്ലുകയും ഡസന്‍ കണക്കിന് സ്ത്രീ കുട്ടികളും മുതിര്‍ന്നവരും ബന്ദികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്” ഗാല്‍ഗാഡോട്ട് അടിക്കുറിപ്പില്‍ എഴുതി. ”രാവിലെ തുടങ്ങി 3000-ത്തിലധികം റോക്കറ്റുകള്‍ വര്‍ഷിച്ചു. Read More…
സ്‌നോവൈറ്റും ഡിസ്‌നി ലൈവ്-ആക്ഷന്‍ രൂപത്തില്‍; ഫെയറി ടേയ്‌ലില്‍ നായികയാകുന്നത് റേച്ചല്‍ സെഗ്ലര്‍
സീന്‍ഡ്രല്ല, ആലീസ് ഇന്‍ വണ്ടര്‍ ലാന്റ് മനുഷ്യരെ വിസ്മയിപ്പിച്ച ഫെയറി ടേയ്‌ലുകള്‍ക്ക് എല്ലാ കാലത്തും കേഴ്‌വിക്കാരും കാഴ്ചക്കാരുമുണ്ട്. പിന്നാലെ ബിഗ് സ്‌ക്രീനിലേക്ക് പുതിയതായി എത്താന്‍ പോകുന്നത് സ്‌നോവൈറ്റാണ്. ഹോളിവുഡിലെ വമ്പന്മാരാണ് സിനിമയ്ക്ക് ഒരുക്കം കൂട്ടുന്നത്. ആനിമേഷന് അപ്പുറത്ത് ലൈവ്-ആക്ഷന്‍ രൂപത്തില്‍ വരുന്ന സിനിമയില്‍ സ്‌നോ വൈറ്റായി അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയിരിക്കുന്നത് നടി റേച്ചല്‍ സെഗ്ലര്‍ക്കാണ്. 2021-ല്‍ വിഖ്യാതസംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ വെസ്റ്റ് സൈഡ് സ്റ്റോറിയുടെ റീമേക്കിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയിരുന്നു. Read More…