Healthy Food

ഭക്ഷണം കഴിഞ്ഞയുടൻ പഴങ്ങൾ കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തിന് നല്ലതോ ദോഷമോ ?

ഇന്ത്യൻ വീടുകളിൽ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം മധുരപലഹാരങ്ങൾക്ക് പകരമായി അരിഞ്ഞ മാമ്പഴമോ ആപ്പിളോ പപ്പായയോ കഴിക്കുന്നത് പതിവു കാഴ്ചയാണ്. സംസ്കരിച്ച മധുരപലഹാരങ്ങൾക്ക് പകരം പോഷകസമ്പന്നമായ പഴങ്ങൾ തിരഞ്ഞെടുക്കുന്നത് നല്ല കാര്യമാണെങ്കിലും, ഇത് കഴിക്കേണ്ട സമയം ഏതാണെന്നതിനെക്കുറിച്ച് പലപ്പോഴും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. ഭക്ഷണത്തിന് തൊട്ടുപിന്നാലെ പഴങ്ങൾ കഴിക്കുന്നത് വയറ്റിൽ കിടന്ന് പഴകാനും അഴുകാനും കാരണമാകുമെന്നും, ഇത് ഗ്യാസിനും വയറുവീർക്കലിനും ദഹനക്കേടിനും വഴിവെക്കുമെന്നും ഇന്റർനെറ്റിൽ ഒരു പ്രചാരണമുണ്ട്. എന്നാൽ ഈ അവകാശവാദത്തിന് ശാസ്ത്രീയമായ വശമുണ്ടോ, അതോ ഇതൊരു തെറ്റിദ്ധാരണ മാത്രമാണോ? Read More…