ജലന്ധര്‍: ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് മൂന്ന് കൂട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം. പഞ്ചാബിലെ ജലന്ധറില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. സ്ഫോടനത്തില്‍ വീടിന് തീപിടിച്ചതായും പോലീസ് വ്യക്തമാക്കി. 65 കാരന് യശ്പാല്് ഗായി, 40 വയസ്സുള്ള രുചി ഗായ്, 14 വയസ്സുള്ള മാന്ഷാ, 12 കാരി ദിയാ, 10 വയസ്സുള്ള അക്ഷയ് എന്നിവരാണ് തീപിടിച്ച് മരണത്തിന് കീഴടങ്ങിയത്. കുടുംബത്തിലെ ഒരാള്‍ രക്ഷപ്പെട്ടപ്പോള്‍ മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കാനും ഇടയായി. സ്ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം അറിയുന്നതിനായി ഫോറന്‍സിക് വിദഗ്ദ്ധരും മറ്റും സ്ഥലത്ത് നിന്നുള്ള Read More…