ഫിഫ ലോകകപ്പ് 2026 ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന സ്പെയിനിന്റെ യുവ സൂപ്പർ താരം ലാമിൻ യമാൽ മത്സരത്തിന് മുന്നോടിയായി പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ്. ഫുട്ബോൾ താരങ്ങൾ മത്സരങ്ങൾക്ക് മുൻപ് പുതിയ ഹെയർസ്റ്റൈൽ പരീക്ഷിക്കുന്നത് സാധാരണമാണെങ്കിലും, യമാലിന് മുടി വെട്ടാനായി ബാർബർ റോൾസ് റോയ്സ് കാറിലെത്തിയതാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഈ വേനൽക്കാലത്ത് സ്പെയിൻ ദേശീയ ടീമിന്റെ ഔദ്യോഗിക ബാർബർ ചുമതലയുള്ളത് അമേരിക്കയിലെ പ്രശസ്തനായ 22 കാരൻ ബ്രയാൻ ഗ്വാർഡാഡോയ്ക്കാണ്. വെള്ളിയാഴ്ച ഇദ്ദേഹം സ്പാനിഷ് ടീം തങ്ങുന്ന Read More…

