Featured Oddly News

ഇതൊക്കെ ഞാന്‍ കുറെ കണ്ടതാ…. കത്തിയെരിയുന്ന ഫ്രഞ്ച് തെരുവിലൂടെ കൂളായി യുവതിയുടെ റണ്ണിംഗ്! ഫ്രാൻസിലെ വൈറൽ ഫിറ്റ്നസ് വീഡിയോ

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ഫ്രാന്‍സില്‍ വിവിധ നഗരങ്ങളിൽ തുടരുന്ന ജനകീയപ്രക്ഷോഭം കലാപമായി മാറി. സമരത്തിന്റെ മറവില്‍ അക്രമിസംഘങ്ങള്‍ അഴിഞ്ഞാടിയതോടെ നാടെങ്ങും വ്യാപകനാശമാണുണ്ടായത്. ചരിത്രസ്‌മാരകങ്ങളും മ്യൂസിയങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും നൂറുകണക്കിനു വാഹനങ്ങളും അക്രമികള്‍ അഗ്നിക്കിരയാക്കി. വ്യാപാരസ്‌ഥാപനങ്ങളടക്കം കൊള്ളയടിക്കപ്പെട്ടു. എന്നാല്‍ ഇത്രയും ഭീതിജനകമായ അന്തരീക്ഷത്തിലും ഇതൊന്നും ഗൗനിക്കാതെ സ്പോർട്സ് വസ്ത്രം ധരിച്ച് ശാന്തയായി, അക്രമം നടക്കുന്ന റോഡിലൂടെ ഓടുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തെരുവുകളിൽ അക്രമവും കണ്ണീർവാതക പ്രയോഗവും സംഘർഷങ്ങളും പുകയുമ്പോഴും, തന്റെ ജിമ്മിലെ ട്രെഡ്മില്ലിൽ ഓടുന്നത് Read More…

Crime

എയിഡ്സ് രോഗിയുള്‍പ്പെടെ 50പേര്‍ തന്നെ ബലാത്സംഗം ചെയ്തെന്ന് ഫ്രഞ്ച് വനിത, പീഡനം ഭര്‍ത്താവിന്റെ സമ്മതത്തോടെ

പാരീസ്: ഒരു ദശകത്തിലേറെയായി ഭര്‍ത്താവിന്റെ സമ്മതത്തോടെ മയക്കുമരുന്ന് നൽകി തന്നെ അമ്പതോളംപേര്‍ ബലാത്സംഗം ചെയ്തതെന്ന് 72 വയസുകാരിയായ ഫ്രഞ്ച് വനിത. ഒരു തുണിപ്പാവയെപ്പോലെയും ചവറ്റുകുട്ടയെപ്പോലെയുമാണ് അവര്‍ തന്നെ കണക്കാക്കിയതെന്നും ദുരാചാരത്തിന്റെ ബലിപീഠത്തില്‍ താന്‍ ബലിയര്‍പ്പിക്കപ്പെട്ടെന്നും ഗിസെലെ പെലിക്കോട്ട് എന്ന വനിത കോടതിയില്‍ പറഞ്ഞു. ഭാര്യക്കു മയക്കുമരുന്നു നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം മറ്റു പുരുഷന്‍മാരെക്കൊണ്ടു ബലാല്‍സംഗം ചെയ്യിച്ചതായി ഇവരുടെ ഭര്‍ത്താവ് ഡൊമിനിക് പെലിക്കോട്ട് (71) സമ്മതിച്ചിരുന്നു. പത്തു വര്‍ഷത്തിനിടെ ഇവരുടെ വീട്ടില്‍വച്ച് അമ്പതോളംപേരാണ് ഇവരെ ബലാത്സംഗം ചെയ്തത്. നൂറു Read More…