മാവോയിസ്റ്റ് എന്ന വാക്ക് കേൾക്കുമ്പോൾ, ആൾപ്പാർപ്പില്ലാത്ത കാടുകൾക്കുള്ളിൽ ജീവിക്കുന്ന ആയുധമേന്തിയ കലാപകാരികളുടെ ചിത്രമാണ് പലരുടെയും മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ, കീഴടങ്ങി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നിരവധി മുൻ മാവോയിസ്റ്റുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ മാറ്റത്തിന്റെ ഏറ്റവും ആകർഷകമായ ഒരു കാഴ്ചയാണ് 2026-ലെ ദേശീയ കൈത്തറി ദിനത്തോട് അനുബന്ധിച്ച് ഛത്തീസ്ഗഢിലെ റായ്പൂരിൽ കണ്ടത്. ബസ്തറിലെ മുൻ വനിതാ മാവോയിസ്റ്റുകൾ ഛത്തീസ്ഗഢിന്റെ പരമ്പരാഗത കൈത്തറി വസ്ത്രങ്ങളണിഞ്ഞ് ആത്മവിശ്വാസത്തോടെ റാംപിൽ ക്യാറ്റ്വാക്ക് ചെയ്തു. സുന്ദരമായ കോസ പട്ടുസാരികളും കൈത്തറി Read More…

