ഗുജറാത്തിലെ ഗിർ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് ഒരു സിംഹത്തിന്റെ വഴി തടയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വന്യജീവി സംരക്ഷണ രീതികളെയും മൃഗങ്ങളുടെയും മനുഷ്യരുടെയും സുരക്ഷയെയും കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിവെച്ചിരിക്കുന്നത്. വനത്തിനുള്ളില്‍ സിംഹക്കുട്ടികൾ ഉള്ള പ്രദേശത്തേക്ക് കടക്കാതിരിക്കാൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ ബൈക്കുകൾ ഉപയോഗിച്ച് ഒരു ആൺസിംഹത്തിന്റെ മുന്നിൽ നിർത്തി വഴി തടയുന്നതാണ് വീഡിയോയിലുള്ളത്. സിംഹക്കുട്ടികളെ അപകടത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ ഇടപെട്ടതെന്നാണ് റിപ്പോർട്ടുകൾ. ‘എക്സ്’ (X) Read More…

