Featured Oddly News

‘ഞങ്ങളുടെ രണ്ടാം ജന്മം’: നേപ്പാൾ പ്രളയത്തെ അതിജീവിച്ച വൈറലായ വീട്ടിൽ നിന്ന് കുടുംബാംഗത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകൾ!

നേപ്പാളിൽ ഏതാനും ദിവസങ്ങൾക്കു മുൻപുവരെ സാധാരണ ഒരു വീടായിരുന്ന പച്ചച്ചായമടിച്ച കെട്ടിടം, ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ പ്രശസ്തമായിരിക്കുകയാണ്. നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിൽ, ചുറ്റുമുള്ള സർവ്വതും ഒലിച്ചുപോയപ്പോഴും ഉറച്ചുനിന്ന ഒരേയൊരു വീടായിരുന്നു അത്. ചുറ്റുമുള്ളതെല്ലാം ചെളിയിൽ മുങ്ങിപ്പോകുമ്പോഴും തകരാതെ നിന്ന ഈ വീടിന്റെ ദൃശ്യങ്ങൾ വലിയ രീതിയിലാണ് പ്രചരിച്ചത്. എന്നാൽ ഈ പ്രശസ്തിയ്ക്ക് പിന്നിൽ സന്തോഷത്തോടൊപ്പം സങ്കടം നിറഞ്ഞ ഒരു കഥയുമുണ്ട്. പ്രളയം വിതച്ച ഭീതിയെക്കുറിച്ച് വീടുടമസ്ഥരിൽ ഒരാളായ ലക്ഷ്മി പാണ്ഡെ ഓർത്തെടുക്കുന്നു. Read More…