ലണ്ടനിൽനിന്ന് ബംഗ്ലദേശിലേക്ക് സർവീസ് നടത്തിയ ബിമാൻ ബംഗ്ലദേശ് എയർലൈൻസ് വിമാനത്തിൽ യാത്രക്കാർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. വിമാനം ആകാശത്തു പറന്നുകൊണ്ടിരിക്കെ രണ്ടുപേർ പരസ്പരം തല്ലുകൂടുന്ന ദൃശ്യങ്ങൾ മറ്റു യാത്രക്കാർ പകർത്തിയത് നിലവിൽ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. യാത്രയ്ക്കിടയിൽ ഉടലെടുത്ത നിസ്സാര തർക്കമാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് നയിച്ചതെന്ന് ‘ധാക്ക ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടയിൽ ഒരാളുടെ ഷർട്ട് കീറിപ്പോകുന്നതും വിഡിയോയിൽ കാണാം. തുടർന്ന് മറ്റ് യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ചേർന്നാണ് ഏറെ പ്രയാസപ്പെട്ട് ഇരുവരെയും ശാന്തരാക്കി പിടിച്ചുമാറ്റിയത്. Read More…
Tag: flights
വിമാനത്തിന്റെ ലാന്‍ഡിംഗ് ഗീയറില്‍ ഒളിച്ച് അഫ്ഗാൻ ബാലൻ ഇന്ത്യയിൽ; 94 മിനിറ്റ് അതിസാഹസികയാത്ര; 13 വയസ്സുകാരൻ സുരക്ഷിതൻ
സാഹസിക യാത്രയാകാം, പക്ഷേ ഈ പ്രായത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? വിമാനത്തിനടിയിൽ വീൽ അറയിൽ (ലാന്‍ഡിംഗ് ഗീയറില്‍) ഒളിച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു 13 വയസ്സുകാരന്റെ അതിസാഹസിക യാത്രയാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നത്, എന്നാൽ വിമാനം മാറി. അഫ്ഗാൻ കുർത്ത ധരിച്ച ബാലൻ പരുങ്ങിനടക്കുന്നതു കണ്ട് സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കില്ല. ഏറെക്കുറെ Read More…
ലഘുഭക്ഷണം മുതല്‍ വൈഫൈ വരെ, വിമാനത്തേക്കാൾ മികച്ചതാണ് ഈ ഉബർ ക്യാബ്; ഡ്രൈവറെ പ്രശംസിച്ച് സോഷ്യൽ മീഡിയ
ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിൽ ഒന്നാണ് ഡൽഹി. കോർപ്പറേറ്റ് ജീവനക്കാരുടെ കുത്തകയായതുകൊണ്ട് തന്നെ നഗരങ്ങളിലെ സഞ്ചാരം അത്ര സുഖമുള്ള പരിപാടിയല്ല. കാരണം തുടരെയുള്ള ട്രാഫിക് ബ്ലോക്കുകൾ യാത്ര പലപ്പോഴും മന്ദഗതിയിൽ ആക്കാറുണ്ട്. എന്നാൽ ഈ അവസരത്തിൽ ഊബർ പോലെയുള്ള യാത്ര സൗകര്യങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പെട്ടെന്ന് എത്താൻ ആളുകൾക്ക് സഹായകമാകാറുണ്ട്. എങ്ങനെയും ട്രാഫിക്കിൽ പെടാതെ ലക്ഷ്യസ്ഥാനത്ത് എത്തുക എന്നുള്ളതാണ് ഭൂരിഭാഗം ആളുകളുടെയും ആഗ്രഹം. എന്നാൽ ഡൽഹിയിലെ അബ്ദുൾ ഖാദറിന്റെ ഊബറിൽ കയറുകയാണെങ്കിൽ യാത്ര Read More…



