Oddly News

സഹയാത്രികനെ തല്ലി, എയർഹോസ്റ്റസിനോട് അസഭ്യം; ആകാശത്ത് അഴിഞ്ഞാടിയ യാത്രക്കാരനെ ‘കെട്ടിപ്പൂട്ടി’ ജീവനക്കാർ! വീഡിയോ

ഡാല്ലാസ്-ഫോർട്ട് വർത്തിൽ നിന്ന് ന്യൂവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനം, ഒരു യാത്രക്കാരൻ അക്രമസ്വഭാവം കാണിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി വൈകി ബാൾട്ടിമോറിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ തടയുകയായിരുന്നു. വിമാനത്തിൽ പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ അധികൃതർ പുറത്താക്കിയ ശേഷം വിമാനം ന്യൂവാർക്കിലേക്ക് യാത്ര തുടർന്നു. യാത്ര തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് സംഭവങ്ങളുടെ തുടക്കം. ശാന്തമായിരുന്ന അന്തരീക്ഷം പെട്ടെന്നാണ് ബഹളമയമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അക്രമാസക്തനായ യാത്രക്കാരൻ തൊട്ടടുത്തിരുന്ന ആളുടെ കഴുത്തിൽ പിടിച്ച് ഉപദ്രവിക്കാൻ തുടങ്ങിയതോടെ വിമാനത്തിലുണ്ടായിരുന്ന Read More…