നടി പത്മപ്രിയ അമ്മയായ വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും പ്രധാന ചർച്ചാവിഷയം. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ കുഞ്ഞിക്കൈകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്. ഗർഭിണിയായ വിവരമോ കുഞ്ഞ് പിറന്ന കാര്യങ്ങളോ ഇതിനുമുമ്പ് താരം എവിടെയും വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ഒരു വർഷമായി സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളും മറ്റ് വിശേഷങ്ങളുമായി സജീവമായിരുന്നെങ്കിലും, കുഞ്ഞിന്റെ വരവ് പൂർണമായും രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ‘ജീവിതത്തിന്റെ 365 ദിവസങ്ങൾ’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ബ്ലാക്ക് ആൻഡ് വൈറ്റ് Read More…

