ഇന്ത്യയിൽ ഒരു കുട്ടിയെ 18 വയസ്സുവരെ വളർത്താൻ ഏകദേശം 1.39 കോടി രൂപ ചിലവാകുമെന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ അവകാശവാദം ഇൻസ്റ്റാഗ്രാമിലും എക്സിലും വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വീഡിയോയിൽ പറഞ്ഞിരിക്കുന്ന സാമ്പത്തിക കണക്കുകളെക്കുറിച്ച് പലരും തർക്കിച്ചപ്പോൾ, മാതൃത്വത്തെയും പിതൃത്വത്തെയും ഒരു ലക്ഷ്വറി സ്‌പോർട്‌സ് കാറുമായി ഉപമിച്ചതിനെതിരെയാണ് മറ്റ് ചിലർ രംഗത്തെത്തിയത്. താൻ എന്തുകൊണ്ടാണ് കുട്ടികൾ വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ട് ‘വിഖ്യാത്’ എന്ന ഇൻസ്റ്റാഗ്രാം ക്രിയേറ്ററാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഗർഭധാരണം മുതൽ കുട്ടിക്ക് 18 Read More…
Tag: FinancialPlanning
28 കോടിയുടെ സ്വത്ത് ബാല്യകാല സുഹൃത്തിനെഴുതിവെച്ച് 19-കാരൻ; ചർച്ചയായി യുവാവിന്റെ വിൽപത്രം, മാതാപിതാക്കളോടുള്ള പ്രതികാരമോ?
കുടുംബാംഗങ്ങളെ പൂർണ്ണമായി ഒഴിവാക്കി, തന്റെ കുട്ടിക്കാലത്തെ സുഹൃത്തിന് ഏകദേശം 20 ദശലക്ഷം യുവാൻ (ഏകദേശം 28 കോടി രൂപ) വിലമതിക്കുന്ന മുഴുവൻ സ്വത്തുക്കളും എഴുതിവെച്ച് ഒരു 19-കാരൻ തയ്യാറാക്കിയ വിൽപത്രം ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഷാങ്ഹായിൽ നിന്നുള്ള ലീ എന്ന് പേരുള്ള ഈ വിദ്യാർത്ഥി അടുത്തിടെയാണ് തന്റെ വിൽപത്രം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്. മാതാപിതാക്കളുടെ വിവാഹമോചനത്തിനും അവരുടെ പുനർവിവാഹത്തിനും ശേഷം തനിക്ക് ലഭിച്ച ഒരു ഫ്ലാറ്റും സമ്പാദ്യവുമാണ് ഈ സ്വത്തുക്കളെന്ന് സൗത്ത് ചൈന Read More…


