Sports

കിരീടം, പിന്നാലെ സിംഹാസനവും; റാങ്കിങ്ങിൽ ഒന്നാമൻ സ്പെയിൻ, ഇന്ത്യയുടെ റാങ്ക് എത്രയാണെന്നറിയാമോ?

സൂറിച്ച്‌: ഫുട്‌ബോൾ ലോകകപ്പ്‌ കിരീടം കരസ്ഥമാക്കിയതിന് പിന്നാലെ സ്‌പെയിൻ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. അർജന്റീനയെ രണ്ടാം സ്‌ഥാനത്തേക്ക് തള്ളിയാണ് അവർ ഒന്നാമതെത്തിയത്. ഫ്രാൻസ്‌ മൂന്നാം സ്‌ഥാനത്ത് തന്നെ തുടരുന്നു. ഞായറാഴ്‌ച ന്യൂജഴ്‌സിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ്‌ സ്‌പെയിൻ ചാമ്പ്യന്മാരായത്‌. ലോകകപ്പിൽ മൂന്നാം സ്‌ഥാനം നേടിയ ഇംഗ്ലണ്ട്‌ നാലാം റാങ്കിൽ തുടരുകയാണ്. ഫ്രാൻസിനെ 6-4 ന്‌ തകർത്താണ്‌ ഇംഗ്ലണ്ട്‌ വെങ്കലം നേടിയത്‌. അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ അഞ്ചാം സ്‌ഥാനത്തുണ്ട്. Read More…