” പുതച്ചുമൂടി കിടന്ന് വിയർക്കുക” – പനി പിടിക്കുമ്പോൾ ആളുകൾ സാധാരണയായി നൽകുന്ന പ്രധാന ഉപദേശങ്ങളിൽ ഒന്നാണിത്. വിയർക്കുന്നതിലൂടെ ശരീരത്തിലെ അണുബാധ പെട്ടെന്ന് വിട്ടുമാറുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ വിയർക്കാൻ വേണ്ടി നിർബന്ധിതമായി ശ്രമിക്കുന്നത് അണുബാധ തടയാൻ സഹായിക്കില്ലെന്നാണ് ന്യൂഡൽഹി പി.എസ്.ആർ.ഐ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റായ ഡോ. നീതു ജെയിൻ വ്യക്തമാക്കുന്നത്. പനിയുള്ളപ്പോൾ പ്രതിരോധസംവിധാനത്തിന്റെ ഭാഗമായി ശരീരതാപനില ഉയർന്ന അവസ്ഥയിലായിരിക്കും. ഈ സമയത്ത് കൂടുതൽ വസ്ത്രങ്ങൾ ധരിക്കുന്നതോ, കനത്ത കംബളികൾ പുതച്ചുമൂടുന്നതോ, ചൂടുള്ള അന്തരീക്ഷത്തിൽ ഇരിക്കുന്നതോ അണുബാധയെ നശിപ്പിക്കാനോ Read More…

