Health

മഞ്ഞുകാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം, അസുഖങ്ങള്‍ അവഗണിക്കരുത്

മഞ്ഞുകാലത്തുണ്ടാകുന്ന രോഗങ്ങളെ തടയാനുള്ള മുന്‍കരുതലുകള്‍ എടുക്കുമെങ്കിലും രോഗികളായാവരുടെ രോഗം മൂര്‍ച്ഛിക്കാതിരിക്കാനുള്ള ശ്രദ്ധയും അതിനോടൊപ്പം പ്രധാനപ്പെട്ടവയാണ്. കാലാവസ്ഥയിലെ വ്യതിയാനം രോഗത്തിന്റെ കാഠിന്യം കൂട്ടുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ മഞ്ഞുകാലത്ത് പ്രത്യേക കരുതല്‍ എടുക്കേണ്ടത് ആവശ്യമാണ്. ചൂട് കാലാവസ്ഥയില്‍ നിന്ന് മഞ്ഞുകാലത്തിന്റെ തണുപ്പിലേക്ക് പാതിയെ പ്രവേശിച്ച് തുടങ്ങുകയാണ്. തണുത്ത പ്രഭാതങ്ങളില്‍ മൂടിപ്പുതച്ചുറങ്ങാനും വൈകി എഴുന്നേല്‍ക്കാനും കൊതിക്കുന്നവരാണ് ഏറെയും. വെയിലിന്റെ ചൂട് മാറി അന്തരീക്ഷം തണുപ്പെത്തുമ്പോള്‍ പല രോഗങ്ങളും തലപൊക്കാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ ശാരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഇതിന്റെ ഫലമായി പനി, Read More…

Featured Health

പനി മാറിയിട്ടും പിടിവിടാതെ സന്ധിവേദന; പരിഹാരമുണ്ട്

വൈറല്‍ പനിയും അതേ തുടര്‍ന്നുണ്ടാകുന്ന വൈറല്‍ ആര്‍ത്രൈറ്റിസും കുറച്ചൊന്നുമല്ല നമ്മുടെ നിത്യ ജീവിതത്തെ താറുമാറാക്കുന്നത് . പനിക്കുശേഷം സന്ധികളില്‍ അനുഭവപ്പെടുന്ന നീര്‍ക്കെട്ടും വേദനയും പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പനി മാറിയാലും സന്ധിവേദന തുടരും.വൈറല്‍ രോഗബാധയെത്തുടര്‍ന്ന് സന്ധികളിലുണ്ടാകുന്ന നീര്‍വീക്കവും വേദനയുമാണ് വൈറല്‍ ആര്‍ത്രൈറ്റിസ്. ഈ അവസ്ഥ കുട്ടികളെ അപേക്ഷിച്ച് മുതിര്‍ന്നവരെയാണ് കൂടുതലും ദുരിതത്തിലാക്കുന്നത്. മുണ്ടിവീക്കം, ഹെപ്പാറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറല്‍രോഗബാധയെ തുടര്‍ന്നും സന്ധിവേദന ഉണ്ടാകാറുണ്ട്. സന്ധിവാതരോഗങ്ങള്‍ പലതുണ്ടെങ്കിലും വൈറല്‍ ആര്‍ത്രൈറ്റിസ് ഏറ്റവും കൂടുതല്‍ ആളുകളിലും കാണപ്പെടുന്നു. വൈറല്‍ Read More…

Health

മഴക്കാലം പനിക്കാലം; കുട്ടികള്‍ക്ക് ഏറ്റവുമധികം പരിചരണവും ശ്രദ്ധയും കൊടുക്കേണ്ട സമയം

കുട്ടികള്‍ക്ക് ഏറ്റവുമധികം പരിചരണവും ശ്രദ്ധയും കൊടുക്കേണ്ട സമയമാണ് മഴക്കാലം. ശരീരത്തിലേല്‍ക്കുന്ന അമിതമായ തണുപ്പും ഈര്‍പ്പവുമെല്ലാം അവരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കും. ഈ മഴക്കാലത്ത് കുട്ടികളുടെ ചര്‍മ്മസംരക്ഷണത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും കൂടുതലറിയാം. കാലാവസ്ഥയിലുണ്ടായ മാറ്റവും ജീവിതശൈലിയിലുണ്ടായ മാറ്റവും മൂലം ഇക്കാലത്ത് ചെറിയൊരു മഴ നനഞ്ഞാല്‍ പോലും പനി പിടിക്കും. പനിയോ ജലദോഷമോ ഉണ്ടായാല്‍ അധികം താമസിക്കാതെ കുട്ടിയെ ആശുപത്രിയെലെത്തിക്കണം. പനിക്കാലത്ത് ആഹാരശീലങ്ങളില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. തണുപ്പുള്ളതും അല്പം പഴകിയതുമായ ആഹാരം ഒഴിവാക്കുക. ചൂടോടു കൂടിയ ആഹാരം കഴിപ്പിക്കുക. മഴക്കാലത്ത് വിശപ്പ് Read More…

Health

പനിയും കഫക്കെട്ടും വരുമ്പോള്‍ ഇക്കാര്യം ചെയ്യാന്‍ ശ്രദ്ധിയ്ക്കാം

ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് പനിയും കഫക്കെട്ടും. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പിരുന്ന് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്‍ക്കെട്ട് വരുന്നതിന് കാരണമാകുന്നു. തണുപ്പ് കൂടുംതോറും പലര്‍ക്കും അസുഖങ്ങളും വരും. ഇത്തരം അസുഖം വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മനസിലാക്കാം… ആവിപിടിക്കുക – പനിയും കഫക്കെട്ടും വേഗത്തില്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആവിപിടിക്കുക Read More…