Oddly News

50,000 സേഫ്റ്റി പിന്നിൽ തീർത്ത ദുർഗ്ഗാദേവി ! ഏഴടി ഉയരമുള്ള അപൂർവ്വ പ്രതിമയൊരുക്കി കലാകാരൻ! വീഡിയോ

അസ്സമിലെ ധുബ്രി ജില്ലയിലെ ദുർഗ്ഗാ പൂജാ പന്തലിൽ 50,000 സേഫ്റ്റി പിൻ ഉപയോഗിച്ച് നിർമ്മിച്ച ഏഴ് അടി ഉയരമുള്ള ദുർഗ്ഗാദേവിയുടെ പ്രതിമ ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറി. സ്ത്രീകളുടെ അന്തസ്സും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനായാണ് ആർട്ടിസ്റ്റ് സഞ്ജീവ് ബസക് തന്റെ പുതിയ കലാസൃഷ്ടിക്കായി സേഫ്റ്റി പിൻ തിരഞ്ഞെടുത്തത്. ദുർഗ്ഗാ പൂജാ ആഘോഷങ്ങളുടെ ഭാഗമായി ധുബ്രിയിലെ പഞ്ചമോറിലുള്ള രശ്മി സംഘ് പന്തലിലാണ് ഈ പ്രതിമ പ്രദർശിപ്പിച്ചിരിക്കുന്നത്. അസം സർക്കാരിന്റെ ദുരന്തനിവാരണ വകുപ്പിൽ ജീവനക്കാരനായ ബസക്, Read More…