Celebrity

41-ാം വയസ്സിൽ അമ്മയാകാനൊരുങ്ങി നടി മഹിറ ഖാൻ; നാൽപ്പതുകളിലെ ഗർഭധാരണം അപകടകരമാണോ?

പാകിസ്താനി സൂപ്പർതാരം മാഹിറ ഖാൻ തന്റെ രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണെന്ന വാർത്ത അടുത്തിടെയാണ് പങ്കുവെച്ചത്. എന്നാൽ, ആഘോഷിക്കേണ്ട ഈ സന്ദർഭത്തിൽ അപ്രതീക്ഷിതമായി താരത്തിന്റെ പ്രായത്തെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നുതുടങ്ങി. ടൊറോന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2026-ൽ വച്ച് എടുത്ത മനോഹരമായ ബേബി-ബമ്പ് ചിത്രത്തോടൊപ്പമാണ് 41-കാരിയായ മാഹിറ ഈ സന്തോഷവാർത്ത അറിയിച്ചത്. “നമ്മൾ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നു, എന്നാൽ അല്ലാഹുവിന്റേതാണ് അന്തിമ തീരുമാനം” എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചത്. വാർത്തയ്ക്ക് താഴെ ആശംസകളും സ്നേഹവും നിറഞ്ഞെങ്കിലും, 40 വയസ്സിന് Read More…