Crime

‘ഭാര്യയ്ക്ക് സുഖമില്ല; കൂട്ടു കിടക്കാന്‍ ആരുമില്ല, വരുമോ?’; സ്കൂള്‍ മേലധികാരിയുടെ സംസാരം, വീഡിയോ എടുത്ത് യുവതി, ഒടുവിൽ അറസ്റ്റ്

ഉത്തർപ്രദേശിലെ ഖുഷിനഗറിൽ സഹജീവനക്കാരിയോട് ലൈംഗികാവശ്യമുന്നയിക്കുകയും അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്ത സ്കൂൾ മേലധികാരി അറസ്റ്റിലായി. സംഭവത്തിന്റെ ദൃശ്യങ്ങൾ ജീവനക്കാരി തന്നെ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് പോലീസ് നടപടിയെടുത്തത്. രവീന്ദ്രനഗർ സ്വദേശിയായ ദിനേശ് റായിയാണ് കേസിലെ പ്രതി. വീഡിയോ വൈറലായതിനെത്തുടർന്ന് യുവതിക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത ശേഷമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ യുവതിയോട് ലൈംഗികബന്ധത്തിലേർപ്പെടാൻ താല്പര്യമുണ്ടെന്ന് ഇയാൾ തുറന്നുപറയുന്നത് വ്യക്തമാണ്. സ്വന്തം ഭാര്യയ്ക്ക് അസുഖമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ Read More…