Oddly News Wild Nature

ആനക്കൂട്ടത്തിലേക്ക് ആഹ്ലാദത്തോടെ ഓടിയടുക്കുന്ന കുട്ടിയാന: മനം നിറച്ച് വീഡിയോ

ഏറ്റവും ക്യൂട്ട് ആയ മൃഗങ്ങളിൽ മുൻപന്തിയിലാണ് കുട്ടിയാനകളുടെ സ്ഥാനം. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവെക്കപ്പെട്ട ഒരു കുട്ടിയാനയുടെ വീഡിയോ കുട്ടിയാനകള്‍ എത്രത്തോളം ഹൃദയം കവരുമെന്ന് തെളിയിക്കുകയാണ്. ആനക്കൂട്ടത്തിനടുത്തേക്ക് ആഹ്ലാദത്തോടെ ഓടുന്ന ഒരു ആനക്കുട്ടിയുടെ വീഡിയോയാണിത്. നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. വിഡിയോയിൽ ആവേശത്തോടെ ഒരു ആനക്കുട്ടി തന്റെ കൂട്ടത്തെ പിന്തുടരുന്നതാണ് കാണുന്നത്. കുടുംബത്തിലെ മറ്റുള്ളവരുമായി വീണ്ടും ഒന്നിക്കാൻ ആന മത്സരിച്ചോടുകയാണ്. വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ Read More…