കട്ടപ്പന: രാത്രി നഗരത്തിൽ കുടുംബത്തോടൊപ്പം നടന്നുപോകുന്നതിനിടെ അതിക്രമത്തിന് മുതിർന്ന മദ്യപാനിയായ യുവാവിനെ ഒരു കിലോമീറ്ററോളം ഓടിച്ചിട്ടുപിടിച്ച് യുവതിയുടെ ധീരത. തുടർന്ന് കൈമാറിയ പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ കട്ടപ്പന മാർക്കറ്റ് ജങ്ഷനിലാണ് സംഭവം നടക്കുന്നത്. മാതാപിതാക്കൾക്കൊപ്പം നഗരത്തിലെത്തിയ കട്ടപ്പന കുന്തളംപാറ സ്വദേശിനി വീണ സജിയെയാണ് ഇയാൾ വഴിയിൽ വെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതിക്കൊപ്പം മാതാപിതാക്കളുമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പ്രതി അവിടെനിന്ന് ഓടിരക്ഷപ്പെടാൻ നോക്കി. എന്നാൽ പതറാതെ വീണ അക്രമിയുടെ പിന്നാലെ ഓടുകയായിരുന്നു. പുതിയ Read More…

