തെലങ്കാന: ശ്രീ.. ക്ഷമിക്കണം.. എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ താൽപ്പര്യമില്ല. അൻവിയെ നന്നായി വളർത്തൂ.. ദയവായി അന്നവാരത്തെയും തിരുപ്പതിയെയും യെല്ലമ്മയെയും നോക്കൂ…. ഒരു യുവതിയുടെ ആത്മഹത്യാ കുറിപ്പാണിത്. തെലങ്കാനയിലെസംഗറെഡ്ഡി ജില്ലയിലാണ് ഉറുമ്പുകളോടുള്ള ഭയംകാരണം വീട്ടമ്മ വീട്ടിൽ ആരുമില്ലാത്ത സമയത്ത് തൂങ്ങിമരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പരിശോധിച്ചു. മൃതദേഹത്തിനടുത്തായി കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് മരണകാരണം വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് ഭൗതികശരീരം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് പറയുന്നതനുസരിച്ച്, ശ്രീകാന്ത്, മനീഷ (25) Read More…

