അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര 3–0ന് ഇന്ത്യ സ്വന്തമാക്കിയ പശ്ചാത്തലത്തിൽ, ക്രിക്കറ്റ് അസോസിയേഷൻ ന്യൂഡൽഹിയിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവർ അഫ്ഗാൻ കളിക്കാരായ ഇബ്രാഹിം സദ്രാൻ, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ് എന്നിവർക്കൊപ്പം ഈ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഇന്ത്യ-ജപ്പാൻ സുസുക്കി കപ്പിന്റെ ലോഞ്ചും നിർവ്വഹിക്കപ്പെട്ടു. പരിപാടിക്കിടെ, കൂടുതൽ സമയം കണ്ണാടിയുടെ മുന്നിൽ ചിലവഴിക്കുന്ന ഇന്ത്യൻ താരം ആരാണെന്ന ചോദ്യത്തിന് അഭിഷേക് ശർമ രസകരമായ മറുപടിയാണ് നൽകിയത്. Read More…

