ഉത്തരകൊറിയയിലെ വ്യാജ കമ്പ്യൂട്ടര്‍ ലബോറട്ടറിയുടെ ഒരു പഴയ വീഡിയോ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഉത്തരകൊറിയയിലെ ഒരു കമ്പ്യൂട്ടര്‍ ലാബില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത് , എന്നാല്‍ ലാബിലെ ദൃശ്യങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും നിഗൂഢമായ. ഇരുമ്പുമറയ്ക്കുള്ളിലെ രാജ്യമെന്നറിയപ്പെടുന്ന ഉത്തരകൊറിയയില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ ഇന്റര്‍നെറ്റ് ആക്‌സസ്സ് ഉണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ഈ ലാബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് സംശയം. ലാബിലെ വിദ്യാര്‍ത്ഥികള്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്‍പില്‍ യാതൊരു പ്രവര്‍ത്തനവുമില്ലാതെ നിശബ്ദരായി ഇരിക്കുന്നത് കാണാം, ഇത് വിദ്യാര്‍ത്ഥികള്‍ Read More…