കാഠ്മണ്ഡു: ഓഗസ്റ്റ് 26-ന് നേപ്പാളിലുണ്ടായ കടുത്ത പ്രളയത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിപ്പോയ ഹൈഡ്രോപവർ പ്രൊജക്റ്റ് തൊഴിലാളിയെ ഒൻപത് ദിവസങ്ങൾക്ക് ശേഷം വെള്ളിയാഴ്ച രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തകർ എത്തുന്നതുവരെ മനസ്സിന്റെ ഭയം മാറ്റാൻ താൻ ‘ഹരേ കൃഷ്ണ’ മഹാമന്ത്രം ജപിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. ഒൻപത് ദിവസത്തെ തിരച്ചിലിനൊടുവിൽ പത്താം ദിവസമാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സഞ്ജയ് ഷാ (30) എന്ന തൊഴിലാളിയെ ജീവനോടെ പുറത്തെടുത്തത്. രക്ഷപ്പെടുത്തിയ ഉടൻ ഓക്സിജൻ മാസ്ക് ധരിച്ച് കിടന്ന ഷാ, താൻ ഒൻപത് ദിവസവും ഹരേ കൃഷ്ണ മഹാമന്ത്രം Read More…

