ഫ്രാൻസിൽ കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, ആളുകൾ ഗ്യാസ് സ്റ്റൗവിന് പകരം സൂര്യപ്രകാശത്തെ ആശ്രയിക്കാൻ തുടങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു! കേട്ടിട്ട് അതിശയം തോന്നുന്നുണ്ടല്ലേ? അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഒരു രസകരമായ വീഡിയോയിൽ, ഒരു വ്യക്തി തീയില്ലാതെ പാനിൽ മുട്ട വറുത്തെടുക്കുന്നത് കാണാം. വീഡിയോ പ്രകാരം, പാൻ ജനലിന് പുറത്ത് വെയിലത്ത് വെച്ച് നല്ലതുപോലെ ചൂടാക്കിയ ശേഷമാണ് ഇയാൾ മുട്ട പൊട്ടിച്ചൊഴിച്ചത്. അത്ഭുതമെന്നു പറയട്ടെ, ആ ചൂടിൽ കിടന്ന് മുട്ട പെട്ടെന്ന് തന്നെ ഓംലെറ്റായി മാറി. ‘ഹീറ്റ്‌വേവ് ശൈലിയിലുള്ള Read More…

