Oddly News

റോഡിലെ ചോറൂണ്! എക്സ്പ്രസ് വേയിൽ നടുറോഡിലിരുന്ന് ഭക്ഷണം കഴിച്ച് കുടുംബം, സോഷ്യൽ മീഡിയയിൽ രോഷം- വീഡിയോ

വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്ത എക്സ്പ്രസ് വേയിൽ ഇരുന്ന് രാജസ്ഥാനിലെ ഒരു കുടുംബം ഭക്ഷണം കഴിച്ച സംഭവം വലിയ ചർച്ചയാകുന്നു. റോഡിന് നടുവിൽ പത്രത്താളുകളും പ്ലാസ്റ്റിക് ഷീറ്റുകളും വിരിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാം ഉപയോക്താവായ ശിവ് മഹേശ്വരിയാണ് പങ്കുവെച്ചത്. പ്ലേറ്റുകളിൽ ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ബന്ധുക്കളെയും വീഡിയോയിൽ കാണാം. കുടുംബ സംഗമത്തിന്റെ ഭാഗമായി ചെയ്തതാണെങ്കിലും, വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ സംഭവം വിവാദമായി മാറി. തിരക്കേറിയ ഒരു പൊതു റോഡ് പിക്നിക് കേന്ദ്രമാക്കിയതിനെതിരെ എക്സിൽ (ട്വിറ്റർ) Read More…