മട്ടാഞ്ചേരി: വാറന്റ് പ്രതിയെ പിടികൂടാനായി ഫോർട്ട് കൊച്ചിയിലെത്തിയ എക്സൈസ് സംഘത്തിന് വീടുമാറിക്കയറി അമളി പറ്റി. ഇടുക്കി കട്ടപ്പനയിൽ നിന്നുള്ള എക്സൈസ് സംഘമാണ് ഇന്നലെ പുലർച്ചെ നാലരയോടെ ഫോർട്ട് കൊച്ചി അധികാരി വളപ്പിന് സമീപമുള്ള ഫെർണാണ്ടസ് ഗാർഡനിൽ അബദ്ധത്തിൽ കയറിയത്. മലപ്പുറം ഇടപ്പാൾ സ്വദേശികളായ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കാണ് എക്സൈസ് സംഘം എത്തിയത്. ഭർത്താവ് നൈറ്റ് ഡ്യൂട്ടിയിലായിരുന്നതിനാൽ ഭാര്യ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. എക്സൈസ് ആണെന്ന് വ്യക്തമാക്കാതെ ഉദ്യോഗസ്ഥർ ജനലിലൂടെ ടോർച്ചടിക്കുകയും വാതിൽ തുറന്നില്ലെങ്കിൽ പൊളിച്ചു Read More…

