കുട്ടികള്‍ക്ക് ഇനി പരീക്ഷക്കാലമാണ്. ഒട്ടും സമ്മര്‍ദ്ദമില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാന്‍ കുട്ടിയെ പ്രാപ്‌തരാക്കേണ്ടത് മാതാപിതാക്കളും അധ്യാപകരുമാണ്. മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് തനിക്ക് ഉയരാന്‍ സാധിക്കുമോ എന്ന ഭയം എല്ലാ കുട്ടികളിലുമുണ്ട്. അതിനാല്‍ നിങ്ങളുടെ കുട്ടികളെ പറ്റിയുള്ള പ്രതീക്ഷകള്‍ ഒരിക്കല്‍ കൂടി വിലയിരുത്തണം. കുട്ടിയുടെ കഴിവിനും ഭാവിക്കും ചേര്‍ന്നുള്ള പ്രതീക്ഷകളാണോ നിങ്ങള്‍ കുട്ടികളോട് പങ്കുവച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ഓരോ മാതാപിതാക്കളും തയാറാവണം. എല്ലാ കുട്ടികള്‍ക്കും ഒന്നാമതാകുവാനോ റാങ്ക് വാങ്ങുവാനോ സാധിക്കില്ല. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് കുട്ടിയുടെ ആത്മവിശ്വാസത്തില്‍ വിള്ളലുണ്ടാക്കുകയും അവരുടെ മാനസികാരോഗ്യത്തെയും Read More…