സിനിമയിൽ തുടർച്ചയായി അവസരങ്ങൾ ലഭിക്കാൻ ചില വിട്ടുവീഴ്ചകൾക്കും അഡ്ജസ്റ്റ്മെന്റുകൾക്കും തയാറാകണമെന്ന് ഇൻഡസ്ട്രിയിൽ വ്യാപകമായ കിംവദന്തികൾ കേൾക്കാറുണ്ട്. ഇതിനെ ശരിവെക്കുന്ന കാസ്റ്റിങ് കൗച്ച് അനുഭവങ്ങളും പലപ്പോഴും പുറത്തുവരാറുണ്ട്. എന്നാൽ സ്വന്തം ഭർത്താവ് തന്നെ ഇത്തരമൊരു കാര്യത്തിന് നിർബന്ധിച്ചാലുള്ള അവസ്ഥ എന്തായിരിക്കും? അത്തരമൊരു വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സിനിമാ-ടെലിവിഷൻ നടിയായ ഈവ ഗ്രോവർ. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി സംവിധായകരുമായി കിടക്ക പങ്കിടാൻ താൻ നിർബന്ധിതയായി എന്ന് മുൻ ഭർത്താവും ബോളിവുഡ് താരം ആമിർ ഖാന്റെ അർധ സഹോദരനുമായ ഹൈദർ Read More…

