മെക്സിക്കോയിലെ മോണ്ടെറെയിൽ തത്സമയ ടെലിവിഷൻ പരിപാടിക്കിടെ അവതാരകൻ എർനെസ്റ്റോ ചവാന ഡിജെ ഡ്രോൺ തൊഴിച്ചുവിട്ടത് മോഡൽ ഇസബെല്ല റോജസിന്റെ മുഖത്തടിച്ച് അപകടം. മൾട്ടിമീഡിയോസ് കനാൽ 6-ൽ തിങ്കളാഴ്ച സംപ്രേഷണം ചെയ്ത ‘എസ് ഷോ’ (Es Show) എന്ന വിനോദ പരിപാടിക്കിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അവതാരകനും നർത്തകരും മോഡലുകളും സ്റ്റുഡിയോയിൽ നിൽക്കുമ്പോഴാണ് തറയിലിരുന്ന ചെറിയ കറുത്ത ഡ്രോൺ ചവാന ശക്തിയായി തൊഴിച്ചത്. തെറിച്ചുപോയ ഡ്രോൺ തൊട്ടുപിന്നിൽ നിന്ന ഇസബെല്ലയുടെ വായയിലും മുഖത്തും ശക്തമായി Read More…

