Featured Travel

വെറും 99 രൂപയ്ക്ക് എസി മുറിയും വൈഫൈയും! ആലുവ, എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകളിൽ വരുന്നു

ട്രെയിൻ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ റെയിൽവേ സ്റ്റേഷനിൽ എത്തുകയോ, അടുത്ത ട്രെയിനിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരികയോ ചെയ്തിട്ടുണ്ടോ? ഇനിമുതൽ ഈ കാത്തിരിപ്പ് സമയം കൂടുതൽ സുഖകരമാക്കാൻ കേരളത്തിലെ ആലുവ, എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകളിൽ എസി സ്ലീപ്പിംഗ് പോഡുകൾ (AC sleeping pods) സ്ഥാപിക്കാൻ ദക്ഷിണ റെയിൽവേ ഒരുങ്ങുന്നു. മണിക്കൂർ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഈ പോഡുകൾ വാടകയ്ക്കെടുക്കാൻ സാധിക്കും. 99 രൂപ മുതലായിരിക്കും ഇതിന്റെ വാടക ആരംഭിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ചാരിയിരിക്കാനും കിടക്കാനും കഴിയുന്ന കിടക്കകൾ (reclining Read More…