ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ സുമിത് കുമാർ പ്രജാപതി തന്റെ ഇ-റിക്ഷയിൽ ഹിമാചൽ പ്രദേശിലെ അതികഠിനമായ സ്പിതി താഴ്വരയിലെ മലയോര പാതകൾ കീഴടക്കി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഓഗസ്റ്റ് 15-നാണ് തന്റെ ഈ സാഹസിക യാത്രയുടെ വിവരങ്ങൾ സുമിത് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാൻ തുടങ്ങിയത്. യാത്രയിലെ വഴികൾ, നേരിട്ട വെല്ലുവിളികൾ, ആളുകളുടെ പ്രതികരണങ്ങൾ എന്നിവ ഉൾപ്പെടുത്തി 27 വീഡിയോകളിലൂടെയാണ് അവൻ ഈ യാത്ര പൂർണ്ണമായി പകർത്തിയത്. സുഹൃത്തുക്കളോടൊപ്പം കാറിൽ സ്പിതി സന്ദർശിക്കാൻ പദ്ധതിയിട്ടപ്പോഴാണ് സുമിതിന് സ്വന്തമായി കാറില്ലല്ലോ എന്ന ചോദ്യം Read More…

